Saturday, 5 May 2018

'എന്റെ ജൽപ്പനങ്ങൾ

മൃതനായ ശിശുവിന്റെ തണുത്ത വിരൽ പോലെ മഞ്ഞ് വാതിൽപ്പഴുതിലൂടെ എന്നെ തൊട്ടു.. കാറ്റാടി മരങ്ങൾ നിറയെ ഡിസംബർ മാസത്തിലെ മഞ്ഞിൻ കണങ്ങൾ പറ്റിപ്പിടിച്ചിരിക്കുന്നു...ഒരു ഡിസംമ്പർ രാത്രിയിൽ എന്റെ ചിന്താ ജലാശയത്തിന് തീപിടിച്ചു..ഞാനെന്നും ഇഷ്ടപ്പെടുന്ന ആ വാക്കുകൾ ദൈവം നിന്നെ രക്ഷിക്കട്ടെ..'' ജീവിക്കാൻ ഒരിക്കൽ കൂടി അർഹത നേടിയവനെപ്പോലെ ഞാനാഹ്ലാദിച്ചു.. ശിരസ്സ് തകർന്ന സമതലങ്ങൾ മഞ്ഞ് കാലത്തെ ഓർത്തെടുക്കുന്ന പോലെ വിണ്ട് കീറിയ ഹൃദയം ഒരു പഴന്തുണികളേയും വിശ്വസിക്കില്ല...ലജ്ജയോടെ ഞാനോർത്തു ഞാനെത്ര മാറിപ്പോയെന്ന്... ഇന്ദ്രീയ ബോധങ്ങളിൽ വഞ്ചിത നായ ഞാൻ വിലോഭനകലയുടെ കണിശതകളിലേക്ക് ഞാൻ നിലപ്പതിക്കുകയാണ്... അതേ ആരോ പറഞ്ഞത് പോലെ ക്രൂരമായ ആ വാക്കുകൾ now meet your destination ദുര സങ്കൽപ്പത്തിന്റെ പരിധികൾക്കപ്പുറത്ത് നിന്ന് 'എന്തോ ഒന്ന് എന്നെ അധിനിവേശിച്ചിരിക്കുന്നു സത്യം അല്ലെങ്കിൽ അതിനേക്കാൾ ഭീകരമായ ഒന്ന്


No comments:

Post a Comment

 https://ml.wikipedia.org/wiki/%E0%B4%9F%E0%B5%81%E0%B4%AA%E0%B5%8B%E0%B4%B2%E0%B5%87%E0%B4%B5%E0%B5%8D_%E0%B4%9F%E0%B4%BF.%E0%B4%AF%E0%B5%8...